കാളികാവ് ഗ്രാമ പഞ്ചായത്തിന്‍റെ ഔദ്യോഗിക വെബ് സൈറ്റിലേക്ക് സ്വാഗതം

പഞ്ചായത്ത്

കാളികാവ് പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു.

രമാ രാജന്‍

പ്രസിഡൻ്റ്

മുഹമ്മദ് അബ്ദു റഹ്മാന്‍ പി

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ഷാഹിന പി

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

സലീന പനനിലത്ത്

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

സവാദ് എന്‍

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

അബ്ദുല്‍ ഷുക്കൂര്‍ കെ

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

സ്ഥലം: കാളികാവ് , കാളികാവ് ബ്ലോക്ക്,  മലപ്പുറം ജില്ല

വാര്‍ഡുകള്‍:22

നിയമസഭാ മണ്ഡലം:വണ്ടൂര്‍

ലോകസഭാ മണ്ഡലം: വയനാട്

വില്ലേജ് :കാളികാവ് , വെള്ളയൂര്‍

വിസ്തീര്‍ണ്ണം: 52 ച.കീ.മീ

ജന സംഖ്യ:40708

K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

കാളികാവ് പൗരാണിക സാംസ്കാരിക പാരമ്പര്യമുള്ള ഒരു ഗ്രാമമാണ്. “കണ്ണത്ത് കാളികാവ്” എന്ന പഴയ പേരിൽ അറിയപ്പെട്ടിരുന്ന ഈ പ്രദേശത്തിന് സമീപമുള്ള കാളീക്ഷേത്രത്തിന്റെ കാവിൽ നിന്നാണ് ഇന്നത്തെ പേര് ഉണ്ടായത്. ജന്മിത്വകാലത്ത് കർഷകർ അന്യായ പിരിവുകളും പാട്ടസമ്പ്രദായവും കാരണം ദുരിതജീവിതം നയിച്ചിരുന്നുവെങ്കിലും ചെറുത്തുനിൽപ്പുകളും സമരങ്ങളും സമൂഹത്തെ പോരാട്ടസജ്ജമാക്കി. 1921-ലെ കാർഷിക കലാപത്തിൽ കാളികാവും പരിസര പ്രദേശങ്ങളും പ്രധാന രംഗഭൂമികളായിരുന്നു. 1906-ൽ ആരംഭിച്ച പുല്ലങ്കോട് എസ്റ്റേറ്റ് പഞ്ചായത്തിലെ ഏറ്റവും പഴക്കമുള്ള തോട്ടങ്ങളിലൊന്നാണ്. കാളപ്പൂട്ട് മത്സരങ്ങൾ, കോൽക്കളി തുടങ്ങിയ ജനകീയ കലാരൂപങ്ങൾ പ്രദേശത്തിന്റെ സാംസ്കാരിക പൈതൃകത്തെ സമ്പന്നമാക്കി. 1961-ൽ ആരംഭിച്ച “ടാഗോർ വായനശാല” ആദ്യ ഗ്രന്ഥശാലയായി മാറി. സാമൂഹ്യ-സാംസ്കാരിക പ്രവർത്തനങ്ങളിൽ കലാസമിതികളും തൊഴിലാളി ക്ലബുകളും പ്രധാന പങ്കുവഹിച്ചു. ഫുട്ബോൾ പ്രധാന കായിക ഇനമായ ഇവിടെ നിരവധി...

കൂടുതൽ വായിക്കുക